Headlines
Loading...
 നാർക്കോട്ടിക് പാർട്ടി ഷാഹ്‌റൂഖ്‌ ഖാന്റെ മകൻ ആര്യൻ ഖാൻ പിടിയിൽ  | Kuttipencil Malayalam

നാർക്കോട്ടിക് പാർട്ടി ഷാഹ്‌റൂഖ്‌ ഖാന്റെ മകൻ ആര്യൻ ഖാൻ പിടിയിൽ | Kuttipencil Malayalam

നാർക്കോട്ടിക് പാർട്ടി ഷാഹ്‌റൂഖ്‌ ഖാന്റെ മകൻ ആര്യൻ ഖാൻ പിടിയിൽ 



മുംബൈ തീരത്ത് ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയതിനു പ്രശസ്ത നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം 8 പേര് പിടിയിലായതായി സൂചന .

നാർക്കോട്ടിക് കൺട്രോൾ ബ്യുറോ നടത്തിയ മിന്നാൽ റെയ്ഡിലാണ് സൂപ്പർ താരത്തിന്റെ മകൻ പിടിയിൽ ആകുന്നത്. 

 റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഐ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടികൂടി.

ഇന്നലെ അർധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് NCB സംഘം കപ്പലിലെത്തിയത്. 

കപ്പൽ പുറംകടലിലെത്തി നിർത്തിയിട്ടപ്പോഴാണ് റെയ്ഡ് ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്.

ഒട്‌കോബർ രണ്ടിന് പുറപ്പെട്ട് കപ്പൽ ഒക്ടോബർ നാലിനാണ് മുംബൈയിൽ തിരിച്ചെത്താൻ പദ്ധതിയിട്ടിരുന്നത്. ആര്യൻ ഖാൻ അടക്കമുള്ളവരുടെ 

അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. 

മുംബൈ ബോളിവുഡിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുന്ന കാര്യം പലപ്പോഴായി പുറത്തുവന്നുകൊണ്ടിരിക്കുന്നു . പ്രശസ്ത സിനിമാതാരങ്ങളും അവരുടെ മക്കളുമൊക്കെ ഈ മയക്കുമരുന്നുകൾക്ക് അടിമകളാണെന്നതും അടുക്കള രഹസ്യമാണ്.

0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം