കവിതകൾ
കുറുങ്കവിതകൾ
കുറ്റിപ്പെൻസിൽ
മള്ളിയൂർ ഗണപതി
kuttipencil
Kuttipencil Malayalam
മള്ളിയൂർ ഗണപതി | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
മള്ളിയൂർ ഗണപതി | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ഏകദന്തനായ് മള്ളിയൂർ വാണിടും
ലോകനായകാ! ശ്രീ ഗണേശാ! നമോ
ബുദ്ധികാരകാ! സിദ്ധിവിനായകാ!
വൃദ്ധിയേകണേ വിദ്യാധിസിദ്ധിയിൽ
കണ്ണിനാനന്ദമേകുന്ന ഭാവമോ-
ടുണ്ണിയായൊരു കണ്ണനെ ലാളിക്കും.
എണ്ണിയാലൊടുങ്ങാത്തതാം വൈഭവം
തിണ്ണമെന്നെയും കാട്ടിത്തരേണമേ.
തത്ത്വബോധമേകുന്ന പുരാണവും
ചിത്തചോരനാം കണ്ണനോടോതുന്നു.
അത്തലാറ്റിടും നിന്റെയാ ഭാഷണം
നിത്യമെന്നുടെ ചേതസി പുൽകണം.
ഇഷ്ടഭോജ്യമാം മോദകം തന്നിടാം
കഷ്ടകാലമൊടുക്കണേ സത്വരം
ശിഷ്ടകാലവും നാമസങ്കീർത്തനം
തുഷ്ടിയോടെ ഭജിക്കുവാനാകണേ.
രചന: ഗീതാദേവി
0 Comments:
രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം