കവിതകൾ
കുറുങ്കവിതകൾ
കുറ്റിപ്പെൻസിൽ
മഹാവിഷ്ണു
kuttipencil
Kuttipencil Malayalam
മഹാവിഷ്ണു | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
മഹാവിഷ്ണു | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
പാലാഴിതന്നിലമരും യശസ്വിയായ്
പാലിച്ചുപോറ്റുമഖിലം ചരാചരം
മാലാകെ മാറ്റിടുമൊരാത്മബന്ധു! നിൻ
ലീലാവിലാസമതു കൂപ്പിടാം ഹരേ!
ധർമ്മം പുലർത്തുമതിനിഷ്ഠയോടെ,യ
ധർമ്മം ഹരിക്കുമതുതാൻസ്വധർമ്മവും
മുപ്പാരിലും പരമരക്ഷയേകിടും
തൃപ്പാദമെന്നുമടിയന്നൊരാശ്രയം
പീതാംബരേശ്വര ! ദശാവതാരവും
ജാതാദരം മനസി വാഴ്ത്തിടുന്നിതാ
ഗീതാമൃതം ചൊരിയുമാദിരൂപനും
സീതാപതിക്കുമരുളുന്നു വന്ദനം.
നാരായണാ! തവ പദാംബുജം തൊഴാം
വാരേണ വന്നിടണമെന്റെ മാനസേ
ചേരേണമാ പദസരോജതാരിലായ്
പാരാതെ തന്നിടുക ദേഹമുക്തിയും
(വൃത്തം: ലളിത)
ലക്ഷണം:തം ഭം ജരങ്ങൾ ലളിതാഖ്യവൃത്തമാം
രചന: ഗീതാദേവി
0 Comments:
രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം