Headlines
Loading...
നിലച്ചുപോകുന്ന ചില അനക്കങ്ങൾ | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

നിലച്ചുപോകുന്ന ചില അനക്കങ്ങൾ | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

നിലച്ചുപോകുന്ന ചില അനക്കങ്ങൾ | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam


നിലച്ചുപോകുന്ന ചില അനക്കങ്ങൾ | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam


അനക്കമറ്റിരുന്നു പലതിനും, 

ഇലയനങ്ങിയില്ല, 

ദിനമനങ്ങിയില്ല

നിശയനങ്ങിയില്ല 

മരുന്നുകളുടെ ഗന്ധം 

നാസികതുളച്ചുകൊണ്ടെവിടെയൊക്കെയോ

കയറിയിറങ്ങി 

അനക്കം, മരുന്നിന്റെ ഗന്ധത്തിനുമാത്രം 

തുറന്നിരുന്നു കണ്ണുകൾ 

പീലികളനങ്ങിയില്ല

വരാന്തയിൽ നടന്നുപോകുന്ന 

സിസ്റ്ററുമാരുടെ ചിരിയനക്കങ്ങൾ 

കാറ്റനങ്ങിയില്ല

ജനലനങ്ങിയില്ല  

അവരൊട്ടിതുവഴി വന്നതുമില്ല

തലയ്ക്കു കൈകൊടുത്തീണത്തിൽ

ഉടയവനോടു  പരാതിപറയുന്നവൾ ഭാര്യ

ഇടയ്ക്കുതേങ്ങലും, പൊടിക്കു സ്മാർട്ട്ഫോണിൽ

പൊഴിച്ച പുഞ്ചിരിയുമായി കാൽ-

ച്ചുവട്ടിലിരിക്കുന്നവൻ മകൻ 

വിചാരങ്ങളോ, വികാരങ്ങളോയില്ലാതെ 

കൺതുറന്നുകിടക്കുന്നവൻ, ഈ ഞാൻ  

അനക്കംവെച്ചുതുടങ്ങിയ ഹൃദയരാഗങ്ങൾ 

അനക്കംവെച്ചുതുടങ്ങിയ മെഷീനുകൾ  

അകലേപോയ സിസ്റ്ററുമാരുടെ ചിരിയനക്കങ്ങൾ 

അടുത്തെത്തിയതിലൊരുത്തി ചൊല്ലി 

'കഴിഞ്ഞോ .. ?'

പൊട്ടിപ്പൊട്ടിക്കരയുന്നവൾ, അവൾ ഭാര്യ 

വാട്ട്സ്ആപ്പിൽ 

അപ്പന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നവൻ മകൻ 

ഇടയ്ക്കൊരു ചോദ്യംവന്നു. 

'എപ്പോഴാ .. ?'

'നോ ഐഡിയ ബ്രോ .. ലാസ്റ്റ് മിനിറ്റ് ഞാൻ ലൈവിടാം'

ന്നൊരു പഴകിയ മൊഴി കൊട്ടി മറുപടിച്ചു.

ജനിച്ചനാളോർമ്മയില്ല

സ്‌കൂളിൽ പഠിച്ചനാളുതൊട്ടിന്നേവരെ 

പഴകിക്കീറിയ പാഠപുസ്തകംപോൽ

മുന്നിൽ തുറന്നുമറിഞ്ഞു. 

അനക്കമില്ലെന്നല്ല... അനങ്ങുന്നുണ്ട് 

പ്രകൃതിക്കനക്കമുണ്ട്

കാറ്റനങ്ങുന്നുണ്ട് 

ചുറ്റിനും ചില കൈകളനങ്ങുന്നുണ്ട്

ചില നാവുകളനങ്ങുന്നുണ്ട്

'രണ്ടുലക്ഷം.. കെട്ടിവയ്ക്കണം .. 

ഇല്ലെങ്കിൽ ബോഡി വിട്ടുതരില്ല.. ‘

ഭാര്യയുടെ രോദനത്തിന്റെ ശക്തികൂടിയോ ?

'ഞങ്ങൾക്കും ടാർജറ്റുണ്ട്  .  .

കണക്കുബോധിപ്പിക്കണം .. '

വ്യസനംനിറഞ്ഞൊരു ഡോക്ടറുടെ മൊഴി

അനങ്ങുന്നുണ്ട്; കപടതയുടെ ശിരോവസ്ത്രങ്ങൾ 

ദൂരെ, 

തറച്ചുവെച്ചോരു ക്രൂശിതരൂപത്തിൽനിന്നൊരുതുള്ളികണ്ണുനീർ

തെറിച്ചുവീണത് ക്യാഷ് കൗണ്ടറിൽ ... 

'കഴിഞ്ഞു.. !


രചന : വേണു 'നൈമിഷിക'



0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം