Headlines
Loading...
നിനക്കായ് കാത്തിരിക്കുന്നതും...  | കവിതകൾ | പ്രണയകവിതകൾ  | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

നിനക്കായ് കാത്തിരിക്കുന്നതും... | കവിതകൾ | പ്രണയകവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

നിനക്കായ് കാത്തിരിക്കുന്നതും...  | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam


നിനക്കായ് കാത്തിരിക്കുന്നതും...  | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam



നിനക്കായ് കാത്തിരിക്കുമ്പോൾ 
മനസ്സൊരു കൈതോലമുള്ളിൽ 
ഉരസിയതുപോലെ തോന്നുന്നുണ്ട് 
അതും.. നീയറിഞ്ഞില്ല .
 
നീ മനസ്സിൽ തുള്ളിക്കളിക്കുമ്പോൾ  
ചെറുമന്ദഹാസം പൊഴിച്ചിരുന്നതും 
പിന്നൊരു വിങ്ങലായതും അറിയുന്നുണ്ട് 
അതും.. നീയറിഞ്ഞില്ല . 

കീറിത്തുന്നിയ പഴഞ്ചാക്കിലെന്നപോലെ 
മോഹങ്ങൾ എത്രകയറ്റിയിട്ടാലും 
ഞാനറിയാതെ ഉതിർന്നുപോയിരുന്നു 
അതും.. നീയറിഞ്ഞില്ല . 

മനസ്സിലേക്കാമുഖമോടിയെത്തുമ്പോൾ
മനസ്സറിഞ്ഞു കരഞ്ഞുപോകുന്നതും 
കരഞ്ഞതുള്ളികൾ ഉറഞ്ഞുപോയതും 
വെറുതെ പറഞ്ഞുവെന്നേയുള്ളൂ..  
അതും.. നീയറിഞ്ഞില്ല .  

പരിഭവം പറയാനായൊരു വിളി 
സങ്കടം പറയാനായൊരു വിളി 
അങ്ങനെയെന്തിനൊരു വിളി 
അത്.. 
അത് .. നീയാണ് പറഞ്ഞത് 
പക്ഷേ .. ഞാനറിഞ്ഞിരുന്നില്ല.. 
കാരണം .. 
എന്റെ ആത്മാവെന്നേ
എന്നിൽനിന്നു പറന്നകന്നിരുന്നു.  


രചന : 'വേണു 'നൈമിഷിക'



0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം