Headlines
Loading...
ഒരു ടിക് ടോക്കിയൻ ഓർമ്മ  |  നർമ്മകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഒരു ടിക് ടോക്കിയൻ ഓർമ്മ | നർമ്മകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഒരു ടിക് ടോക്കിയൻ ഓർമ്മ  |  നർമ്മകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

നർമ്മകഥകൾ,ഒരു ടിക് ടോക്കിയൻ ഓർമ്മ,കുറ്റിപ്പെൻസിൽ,കഥകൾ,kuttipencil,kuttipencilmalayalam,


ഞായറാഴ്ച സംഭവബഹുലമാകുമെന്നു മനോരമയിലെ കാണാപ്പയ്യൂര് കണിയാൻ പറഞ്ഞപ്പോ . ത്രേം വരൂന്ന് അക്ഷരാ.. അക്ഷരാ .. ത്ര.. ത്ര.. ത്തിൽ .. കരുതീല്ല ട്ടോ . 

രാവിലെ നേരംവെളുത്തു. കിടക്കപ്പായെക്കിടന്നുമുള്ളി ശീലോല്ലാത്തോണ്ട് എണീറ്റ് പറമ്പിലേക്ക് പോയി .. യ്യോ.. പറമ്പ് കണ്ടു ഞാനൊന്ന് ഞെട്ടി. ഞെട്ടീന്നു പറഞ്ഞാ ഒരുമാതിരി ഒന്നൊന്നര ഞെട്ടൽ .. മൊത്തം കാടുപിടിച്ചു കെടക്കുന്നു. ഒന്നുമുള്ളാന്പോലും സ്ഥലം കിട്ടണില്ലാലോ .. പകോതീ.. ഇനിയെങ്ങാനും മുള്ളാൻ നിന്നാ.. വല്ല മൂർഖനോ . വല്ല ചേനത്തണ്ടനോ .. വല്ലോം വല്ല കുസ്രുതീം ഒപ്പിച്ചാൽ കഴിഞ്ഞു.. അതിരാവിലെ അവറ്റയ്ക്ക് ഭക്ഷണമാക്കാനൊള്ളതല്ല എന്റെ ഭാരതം. ഒരുവിധത്തിൽ ഒപ്പിച്ചേച്ചുംവന്നപ്പോ പെമ്പറന്നോര് ഒരുത്തിയുണ്ട്.. ഇരുത്തത്തില്ല . മൊബീല് കൈയിലെടുത്ത് ഇന്നലത്തെ വീഡിയോയ്ക്ക് എത്ര ലൈക്.. ന്നു നോക്കാന്നുവച്ചപ്പോ..

'ന്റെ മനുഷ്യാ.. (ഹോ .. സമാധാനം . അവളെങ്കിലും അങ്ങനെ കാണുന്നുണ്ടല്ലോ.. ? അല്ലാത്തോരൊക്കെ ന്റെ മോന്തയ്ക്കുനോക്കി കൈകൂപ്പുന്നതുകാണുമ്പൊ, ഞാൻ കരുതിയത് ബഹുമാനം കൊണ്ടാണെന്നാ.. പക്ഷേങ്കി.. അല്ലാട്ടോ .. ഹനുമാൻസ്വാമീടെ അമ്പലം അടുത്തെങ്ങുമില്ലാത്തോണ്ടാണെന്നു പറഞ്ഞത് മുടിവെട്ടുകാരൻ ചുപ്രനാണ് .. ചുമ്മാതല്ല അവൻ മുടിവെട്ടുകാരനായത്.. ഇങ്ങനെ മനുഷ്യരെ ഊശിയാക്കുന്ന വർത്തമാനം പറഞ്ഞോണ്ടാ .. ) നിങ്ങള് രാവിലെ മൊബീലും നോക്കിക്കൊണ്ടിരിക്കാതെ ചെന്ന് ഒരു തൂമ്പാ വാങ്ങിച്ചോണ്ടു വാ .. ന്നിട്ട് ആ പറമ്പിൽ നാല് കെള കെളയ്ക്ക്.. '

കേട്ടപ്പോ ആദ്യം അവളെ എടുത്തിട്ടൊന്നു കെളച്ചാലോന്നാ തോന്നിയേ ..പിന്നെ വേണ്ടാന്നു വെച്ച്. ചുമ്മാതല്ല . റേഷൻകാർഡുപോലും അവളുടെ പേരിലാ .. ഇനി കഞ്ഞികുടി മുട്ടണ്ടല്ലോ .. ? ഹല്ലാതെ പിന്നെ ! . വെറുതെ വിട്ടു.. പോട്ടെ.. ചീള് കേസ്.. 

തൂമ്പാ വാടകയ്ക്ക് കൊടുക്കുന്നകടയിലെ ചേട്ടൻ ഈത്താവാറ്റിക്കൊണ്ട്, പിന്നെ അതൊക്കെ ഒരു കൈയാൽ തൊടച്ചോണ്ട് തൂമ്പയുടെ പിടിയിൽ തലോടി. 

'അലക് നോക്കിക്കോണം. കണ്ടക്കാമുണ്ടക്കം ഇട്ടു വെട്ടല്ല് .. ഇരുപതുരൂപ .. ' 

ഞാൻ അങ്ങേരുടെ വായിനോക്കിനിന്നു. 

'ഇരുപതുരൂപ ഒരുദിവസത്തേക്ക് കൂലി .. ' 

ഒരു തൂമ്പാ ഒണ്ടാരുന്നത് ഇങ്ങനെ കണ്ടക്കാമുണ്ടക്കം ഞാൻ വെട്ടിയതാ.. ഒടിഞ്ഞു രണ്ടായിപ്പോയി .. അതിനുശേഷം ഞാൻ ശപഥം ചെയ്തു. ഇനി ഈ വീട്ടിൽ തൂമ്പാ വേണ്ടാ .. ചുമ്മാതല്ല.. കോപ്പ് അതവിടെ ഇരിക്കുമ്പോ പെമ്പറന്നോത്തി തൊടങ്ങും.. ഇല്ലെങ്കി ഇല്ലാഞ്ഞിട്ടല്ലേന്നൊരു തമാധാനമുണ്ട് .. .. 

തിരിച്ചു സ്‌കൂട്ടിയുടെ മണ്ടയ്ക്കുകയറി വായൂപുത്രനായി വരുമ്പോഴാണ് .. ആ പാട്ട് ഓർമവന്നത്. 

'ദോ ചാർ ഐസി .. മുലാക്കാത്ത് ഹോഗി .. ' 

ആഹാ . അടിപൊളി.. തൂമ്പാപ്പണി ചെയ്യുമ്പോ ടിക് ടോക്ക് എടുക്കാൻ പറ്റിയ പാട്ട് .. 

ഓ. അതെങ്ങനാ .. എന്റെ ക്യാമെറാമാൻ തലേംകുത്തിക്കിടന്നൊറങ്ങുവാ .. രാവിലെ വിളിച്ചപ്പോ പറഞ്ഞു.. 

'അച്ഛാ.. ഇന്ന് ഞായറല്ലേ ? ശല്യപ്പെടുത്താതെ പോകൂ.. സാധാരണദിവസമൊക്കെ നാലുമണിക്ക് തൊടങ്ങും.. എണീക്ക് .. പഠിക്ക് ..  ന്നിട്ട് കൊറേ സെന്റിമെൻറ്സും. അറിയാവോ? . ഞാനൊക്കെ നാലുമണിക്ക് എണീറ്റ് മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിരുന്നാ പഠിച്ചേ .. എന്നിട്ട് അച്ഛന് കിട്ടിയതോ .. 210 മാർക്കും.. സൊ .. ഡോണ്ട് ഡിസ്റ്റർബ് മി.. ഓക്കേ ' 

രാവിലെ ഇതുപോലെ ആരും നാണംകെടുത്തിയിട്ടില്ല . ഇനി ആ വഴിക്ക് എന്റെ പട്ടിപോകും.. അപ്പൊ ആര് വീഡിയോ എടുക്കും?. ന്ഹാ വഴിയൊണ്ട് .. എന്റെ മേക്കപ് വുമൺ.. ന്റെ സ്വന്തം പെമ്പറന്നോര് .. അവളെ ഒന്നുപൊക്കിയാ മതി.. ഹി ഹി ഹി 

പാഞ്ഞുവന്ന മാരുതീവാഹനം പെട്ടെന്ന് സഡൻ ബ്രെക്കിടേണ്ടിവന്നു. ഇല്ലെങ്കി ഇപ്പൊ കാണാരുന്നു.. റെയിൽവേ ക്രോസിങ് ഇടിച്ചുപറിച്ചോണ്ട് ഞാൻ ഇപ്പൊ ടിക് ടോക്കായേനെ .. ഹോ . !

ഇനി ബോറിങ്ങാണ് മോനെ .. ഇരുപതു മിനിറ്റ്.

എന്നാപ്പിന്നെ ആ പാട്ടൊന്നു തപ്പിയാലോ .. ?

ടിക് ടോക്കെടുത്തു. 

ഹാപ്പി.. നെറ്റ് സ്ലോ ആണ് .. പാട്ടിനി മറന്നുപോവോ ആവോ ? 

തൊട്ടടുത്ത് ഒരു സ്‌കൂട്ടി വന്നുനിന്നു. കടഞ്ഞെടുത്ത രണ്ടുകാലുകൾ . രണ്ടുപേരുടേതാണ്.. ഒന്നല്പം മുഴുപ്പുകൂടും. പിന്നിലുള്ളതിനു അഴക് കൂടുതലും . അതുമാത്രമേ ശ്രദ്ധയിൽ പെട്ടുള്ളൂ.. ലെഗിന്സിന് അങ്ങനൊരു സൗകര്യമുണ്ട് .. കാണിക്കാനും കാണാനും ഒരു സുഖം.. ഇനീപ്പോ ട്രെയിൻ അരമണിക്കൂറു കഴിഞ്ഞുവന്നാലും.. ജാമിൽ കിടക്കുന്ന ഒറ്റയൊരുത്തൻ ഹോണടിക്കില്ല.. 

കാലിന്റെ വീതിയും വിസ്താരവുമൊക്കെ അങ്ങനെ നോക്കിനിക്കുമ്പോ.......

'ദോ ചാർ ഐസേ മുലാ .. '

ഞാൻ വെറുതേ ആ പാട്ടൊന്നു മൂളിനോക്കി.

മുന്നിലിരുന്ന കന്യ എന്നെയൊന്നു സൂക്ഷിച്ചുനോക്കി. പെട്ടെന്ന് സൈഡ് സ്റാൻഡിൽവച്ചിട്ട് എന്റെ മോന്തനോക്കി ഒരൊറ്റക്കീറ്.. ട്രെയിൻ പെട്ടെന്ന് കടന്നുപോയതുകൊണ്ട് ആരും ആ ശബ്ദം കേട്ടുകാണില്ല. 

'എന്തോന്നാടാ പട്ടീ.. ഹിന്ദി അറിയത്തില്ലെന്നു വിചാരിച്ചോ നീ.. ? ങേ ? 

അവന്റമ്മേടെ ദോ ചാർ ഐസാ മുല .. രണ്ടുപേരുള്ളതുകൊണ്ടല്ലേ അവൻ നാലന്നുതന്നെ പാടിയത്.. ദോ ചാർ മുല ….ഒണ്ടടാ .. നാലെണ്ണം .. ഒരല്പം സംസ്കാരം വേണമെടാ തെണ്ടീ.. പന്നക്കഴുവേറീടെ മോൻ .. അവൻ ഒണ്ടാക്കാൻ വന്നിരിക്കുന്നു രാവിലെ . നിനക്കറിയാവോടാ .. ഞാൻ സ്‌കൂളിലെ ടീച്ചറാ ..  നിന്റെയൊക്കെ സംസ്കാരത്തിന് മറുപടി പറയാൻ എന്റെ സംസ്കാരം അനുവദിക്കത്തില്ല  പട്ടിപ്പൂ ................. അവന്റമ്മേടെ... '

സംസ്കാരത്തിന്റെ ശവസംസ്‌കാരം നടത്തി ചേച്ചി വണ്ടിയിൽകയറി സ്ഥലംവിട്ടു. പോകുന്നെന്നുമുന്നേ.. 

'ഇനിയെങ്ങാനും നിന്നെ ഈ വഴിക്കു കണ്ടാൽ .. ങാ... '

ഞാൻ വരും .. ഇതിലേ വീണ്ടും .. ഇതെന്റെ വഴിയാണ്.. എനിക്കെന്നും വന്നേപറ്റൂ.. 

എന്റെ ആത്മഗതം.

ചേച്ചീടെ ഒന്നുരണ്ടു സഹോദരന്മാർ.. ജയനെപ്പോലെ കൈയൊക്കെ പിരിച്ചോണ്ടു വന്നതാണ്.. പക്ഷേ , എന്നെ അറിയാവുന്ന രണ്ടുമൂന്നുപേര് ആ ക്രോസ്സിങ്ങിൽ ഉണ്ടായിരുന്നത് എന്റെ ഭാഗ്യം. 

അപ്പോഴാണ് ചാക്കോമാഷ് അതുവഴിവന്നത്. 

'യ്യോ.. നീയാരുന്നോടാ പെറുക്കീ (അതെന്റെ സ്‌കൂളിലെ ഇരട്ടപ്പേരാണ് .. ചാക്കോമാഷിനുമാത്രേ അതുവിളിക്കാനുള്ള അനുവാദമുണ്ടായിരുന്നുള്ളൂ.. ഹിന്ദിയുടെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചുതന്നതും മാഷാണ് .. )

'ഞാൻ പിന്നിലൊണ്ടാരുന്നു.. എന്താ പ്രശ്നമെന്നു ചോദിച്ചപ്പോ.. ആരോ ഹിന്ദിയിൽ  ആ സ്ത്രീകളെ കമന്റടിച്ചു. അവരു തിരിച്ചടിച്ചു.. ന്നൊക്കെയാ കേട്ടത്. അപ്പൊ കരുതി .. ന്നാപ്പിന്നെ ആ ഹിന്ദിയൊന്നു തിരുത്തിക്കൊടുത്തിട്ടുതന്നെ കാര്യം.. അല്ല .. നീ പറ . ക്യാ ഹുവാ ?'

'ന്റെ മാഷേ .. ഞാനൊന്നും പറഞ്ഞുമില്ല . ചെയ്തുമില്ല .. ഞാനൊരു പാട്ടിന്റെ ഒരു വരി പാടിയതേയുള്ളൂ.. അതും ആത്മഗതമായിരുന്നു.. '

'അതേതാടാ ആ പാട്ട് ? '

'ദോ ചാർ ഐസേ മുലാക്കാത്ത് ഹോഗി .. പക്ഷേ ഞാൻ മുല വരെയേ പടിയൊള്ളൂ.. അപ്പോഴേക്കും ആ ചേച്ചി .. പ്രതികരിച്ചു.. ഞാൻ സത്യം പറേവാ.. ഞാനങ്ങോട്ടു നോക്കിപോലുമില്ല . '

'ഹ ഹ ഹ .. ഇത്രേയുള്ളോ...? യ്യോ .. ഇവൻ പാടിയത് "കുറച്ചുനാളിങ്ങനെ കണ്ടുകഴിയുമ്പോ.. സ്നേഹം കൂടുവെന്നൊക്കെയാണ്.. ' പക്ഷേ മുലാക്കാത്തിനുപകരം പാവം എന്റെ ശിഷ്യന് കിട്ടിയത് 'മുക്കാ -ലാത്ത്' ആണെന്നുമാത്രം . അതായത് ഇടിയും തൊഴിയും.. ഹ ഹ ഹ .. '

എല്ലാവരും പിരിഞ്ഞുപോയപ്പോഴും എന്റെ സങ്കടം.. ഇനി ടിക് ടോക്ക് എങ്ങനെയെടുക്കുമെന്നായിരുന്നു. ഹനുമാൻജി പോയി ഇപ്പൊ സുഗ്രീവൻ ആയിക്കാണും എന്റെ മോന്ത.


രചന: വേണു 'നൈമിഷിക'





0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം