ജീവിതയുദ്ധം | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ജീവിതയുദ്ധം | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ജീവിതയുദ്ധം
ജനിച്ചനാള്‍മുതലാ,രെന്‍ കരങ്ങളില്‍
ജീവിതയുദ്ധക്കളത്തിലെനിക്കായ്
പോരാടുവാനൊരു വാളുതന്നൂ?
ആരും കാണാത്തൊരാ,പരിചതന്നൂ?
കദനത്തിന്‍ മുള്ളുകള്‍ വീണൊരീ,വീഥി-
യിലെന്നും പൊരുതുകയായിരുന്നൂ!
ഒരുനല്ലനാളിന്‍റെ,യാഗമനത്തിനായ്
ഞാനെന്നും കാതോര്‍ത്തിരിക്കയല്ലോ!
ജീവിതമാ,മീയങ്കത്തട്ടിലെനിക്കെന്നും
നേരേനിന്നു പൊരുതുന്നവനല്ലോ കാലം!
ഏതൊക്കെ ചുവടുവച്ചാലുമെന്നെയാ
പോരാളിതന്നടവുകളില്‍ ഞാന്‍ തോറ്റിടുന്നൂ!
പതിനെട്ടെല്ല,യതിനുമപ്പുറമേതൊരടവി-
നാല്‍ ഞാന്‍ പൊരുതേണ്ടുന്നതറിയാതെ
യുദ്ധഭൂവിലെല്ലാം തകര്‍ന്നുകൊണ്ടിതാ
വാളുംപരിചയും വച്ചടിയറവു ചൊല്ലുന്നൂ!
കാലമേ നീതന്നൊരീ,മാനസക്ഷതങ്ങളി-
ലെന്നുമുരുകി ഞാന്‍ നീറിടുമ്പോള്‍
നിന്‍റെയട്ടഹാസത്തിലെന്‍ ജീവിതമിതാ
പരിഹാസപാത്രമായ് തീര്‍ന്നിടുന്നൂ....
കാലമേ നീയെന്തിനെനിക്കൊരു ശരശയ്യതന്നൂ
കാലങ്ങളെണ്ണി കഴിയുവാനോ,യെന്നും
ജീവിതഭാണ്ഡത്തിലുള്ളോരെന്നിലെ
കദനകണക്കുകളെ കണ്ടിരിക്കാനോ!?
രചന : ശേഖർ ആലത്തൂർ
0 Comments:
രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം