Headlines
Loading...
പുനര്‍ജ്ജന്മം | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

പുനര്‍ജ്ജന്മം | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

പുനര്‍ജ്ജന്മം | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam




പുനര്‍ജ്ജന്മം

ഇനിയൊരു ജന്മമുണ്ടോ? നമ്മള്‍ക്കിനിയൊരു ജന്മമുണ്ടോ?

ഇഹലോകവാസത്തിനപ്പുറം നമ്മള്‍ക്കി-

നിയൊരു ജന്മമുണ്ടോ?  

മോഹസ്വപ്നങ്ങളെ തേടിപ്പിടിക്കാനി-

നിയൊരു ജന്മമുണ്ടോ നമ്മള്‍ക്കിനി-

യൊരു ജന്മമുണ്ടോ?


കണ്ടുവന്നൊരാ,സ്വപ്നങ്ങളത്രയും

സഫലമാവാതെ പോയിടുമ്പോള്‍!?

കദനം നിറഞ്ഞൊരാത്മാവുമാത്രമായ്

പടിയിറങ്ങി നാം പോയിടുമ്പോള്‍!?


പൂര്‍ണ്ണമാവാത്ത ജീവിതയാനത്തിലൊ.-

രുമാത്ര ചിന്തിച്ചീടുകില്ലേ നമ്മള്‍ക്കിവിടെ

നിത്യസുന്ദരജീവിതമേകിടാനിനിയുമൊരു

പുനര്‍ജ്ജന്മ,മീശ്വരന്‍ തരുകയില്ലേ? 


ഈശ്വരനെഴുതിയ തിരനാടകത്തിലെ

വെറുതേ ചലിക്കുന്ന പാവകള്‍ നമ്മള്‍

അഴല്‍നിറഞ്ഞൊരീ,കലിയുഗവേദിയി-

ലെന്നും കഥയറിയാതെ,നാമാടിടുന്നൂ...


ചേതോഹരമായ് വരച്ചൊരാ,ച്ചിത്രത്തിലെ-

ന്തിനു കരിഞ്ചായമൊഴിച്ചിടുന്നു ദൈവം!?

നിറച്ചുവച്ചൊരാ നിറമുള്ളസ്വപ്നത്തെ

സഫലമാക്കാതെ വിധി വികൃതമാക്കിടുന്നു!


നിനച്ചിരിക്കാതെയകലുന്ന ജീവനെ

ഗാത്രത്തിലാവേശിക്കാനായിടുമോ?

എല്ലാം തികഞ്ഞൊരു സ്വപ്നലോകത്തി-

നായൊരു പുനര്‍ജ്ജന്മമേകിടുമോ?


രചന: ശേഖർ ആലത്തൂർ 



0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം