തൊമ്മിക്കവിയുടെ കവിസമ്മേളനം | കഥകൾ | ചെറുകഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
തൊമ്മിക്കവിയുടെ കവിസമ്മേളനം
തൊമ്മിക്കവിയുടെ കവിസമ്മേളനം |
കവി തൊമ്മിക്കുഞ്ഞിന് കൊറോണാ പോസിറ്റീവ്
ജീവിതത്തിൽ തൊമ്മിക്കുഞ്ഞു നെഗറ്റീവ്
ഒരിക്കലും പോസിറ്റീവ് ആകാൻ തൊമ്മിക്കുഞ്ഞു സമ്മതിച്ചിട്ടില്ല
പതിന്നാലുദിവസത്തെ കാരാവാസത്തിനുശേഷം തൊമ്മിക്കവി ഉഷാറായി വീട്ടിലെത്തി.
ചിക്കനും മട്ടനുംകൂട്ടി രണ്ടെണ്ണം
വിട്ടിട്ടുവേണം, കാരാഗൃഹവാസത്തെക്കുറിച്ചൊരു
കിടുക്കാച്ചി കവിത കാച്ചാൻ...
വായനക്കാർ അന്തംവിട്ടു കുന്തംവിഴുങ്ങണം..
ചിന്തിച്ചാൽ ഒരന്തവും കിട്ടരുതാത്തത്ര
കടുകട്ടിപ്പദങ്ങൾ
'ണ്ടാ' 'ണ്ണാ'
'ക്ഷാ' ന്നു എടുത്തുപ്രയോഗിക്കണം
അർത്ഥമറിയാതെ കവികൾ തലയാട്ടണം
ഊശാന്താടി തടവി എന്നിട്ടങ്ങനെ
നിവർന്നുനിൽക്കണം
കൊറോണവന്നാൽ തട്ടിപ്പോകുമെന്നു
പ്രവചിച്ചവരാണ്
കൊറോണയെ പിടിച്ചുകെട്ടി അജയ്യനായി
തൊമ്മിക്കവി
തിരുമ്പി വന്നെന്ന് സൊല്ലടാ..
തൊമ്മീ .. ഡാ ..
കവിതപിറന്നു.
കവിസമ്മേളനം വീട്ടിൽ നടന്നു.
കവികളെല്ലാവരും ഓരോ കവിതചൊല്ലി
അധ്യക്ഷസ്ഥാനത്തിരുന്ന
തൊമ്മിക്കുഞ്ഞിന്റെ കൈയിൽ
ചുരുട്ടിപ്പിടിച്ച കൊറോണക്കവിത...
അന്ത്യോപചാരമർപ്പിച്ച് ഓരോ കവികൾ പുറത്തേക്കിറങ്ങി.
ആരോ ഒരാൾ പിറുപിറുത്തു.
'ഇതിലും ഭേദം കൊറോണവന്നു
മരിക്കുന്നതായിരുന്നു..
രൂപാ രണ്ടുലക്ഷം ഇങ്ങുപോന്നേനെ '
വേണു 'നൈമിഷിക'
0 Comments:
രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം