കവിതകൾ
കുറുങ്കവിതകൾ
കുറ്റിപ്പെൻസിൽ
ശ്രീകൃഷ്ണൻ
kuttipencil
Kuttipencil Malayalam
ശ്രീകൃഷ്ണൻ | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ശ്രീകൃഷ്ണൻ | കവിതകൾ | കുറുങ്കവിതകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ശ്രീകൃഷ്ണൻ
നിനയ്ക്കുമ്പൊഴെല്ലാമടുത്തെത്തുമെന്നും
മനക്കണ്ണിലാനന്ദബാഷ്പം നിറയ്ക്കും.
കനക്കേടു മാറ്റാനെനിക്കാശ്രയം നീ
മനസ്സിൽ നമിപ്പൂ മുകുന്ദാ! മുരാരേ!
ദിനംതോറുമാ മുഗ്ധഗാനം ശ്രവിക്കേ
മനസ്താപമെല്ലാമകന്നീടുമെന്നിൽ.
കണിപ്പൂക്കളേകാം നറുംവെണ്ണ നല്കാം
വണങ്ങുന്നു കണ്ണാ! ചിരം വാഴ്ക ചിത്തിൽ.
കുറുമ്പൊട്ടു കാട്ടാനൊളിക്കുന്നനേരം
ഇരുട്ടേറിടുന്നെൻ ഹൃദന്തം തപിക്കും
പിണക്കം നടിച്ചും മറഞ്ഞങ്ങു നില്ക്കാ-
നൊരുങ്ങേണ്ട, നീയെന്റെ സർവസ്വമല്ലേ!
മഹാമാന്ത്രികൻനിന്റെ ജാലങ്ങൾ കണ്ടാ-
ലഹംഭാവമെല്ലാം വെടിഞ്ഞീടുമാരും
മഹാനിദ്ര പുൽകുന്ന നേരത്തുമെന്നിൽ
മഹസ്സാംകടാക്ഷം ചൊരിഞ്ഞീടു ശൗരേ!
(ഭുജംഗപ്രയാതം )
0 Comments:
രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം