Headlines
Loading...
ഒരു സ്ത്രീയുടെ സ്വയംഭോഗം |  നർമ്മകഥകൾ  |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഒരു സ്ത്രീയുടെ സ്വയംഭോഗം | നർമ്മകഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഒരു സ്ത്രീയുടെ സ്വയംഭോഗം |  നർമ്മകഥകൾ  |  ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഒരു സ്ത്രീയുടെ സ്വയംഭോഗം |  നർമ്മകഥകൾ  |  ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam


ഒരു സ്ത്രീയുടെ സ്വയംഭോഗം

ഗണപതിക്കുവച്ചു ഫേസ്‌ബുക്ക് തുറന്നതേ ഉണ്ടായിരുന്നുള്ളൂ. വെളുപ്പിന് മൂന്നുമണിക്ക് അലാറമൊക്കെ വെച്ചിട്ടു കിടന്നതാ. അലാറം അതിന്റെ പണി ഭംഗിയായിട്ടു ചെയ്തിട്ടുണ്ടാവണം. ചെയ്യാതിരിക്കാൻ അത് മനുഷ്യനൊന്നുമല്ലല്ലോ? പക്ഷേ ഈ ഞാൻ മനുഷ്യകുലത്തിൽ പിറന്നുപോയതിനാൽ ഉറക്കമെന്ന വികാരത്തിനടിമപ്പെട്ടുപോയി എന്നുവേണം കരുതാൻ. എന്തായാലും അഞ്ചേകാൽ മണിയാണപ്പോൾ എന്റെ തിരുമിഴി ഞാൻ തുറന്നു. 

ക്ളോക്കിലോട്ടു നോക്കിയ ഞാൻ ഞെട്ടി പണ്ടാരമടങ്ങിപ്പോയി. ഇന്നുരാവിലെ ചെയ്യണമെന്നുദ്ദേശിച്ചുന്ന പണികൾ കോഞ്ഞാട്ടയാകുന്നത് വളരെ വിഷമത്തോടെ ഞാൻ നോക്കിയിരുന്നു. ഒരു കട്ടൻ അടിക്കാം.. അതാകുമ്പോ ഒരുന്മേഷവും കിട്ടും.. പിന്നെ പ്രഭാതകൃത്യങ്ങൾക്ക് ഒരോളവും കിട്ടും. 

കട്ടനെടുത്തു കുട്ടപ്പനായി തിരികെവന്നു ഫേസ്‌ബുക്ക് ദേവതയ്ക്ക് നൂറുംപാലുംകഴിച്ചു തുടങ്ങി. ഗണപതിക്കുള്ള തേങ്ങാ നേരത്തെ അടിച്ചിരുന്നു. അത് അദ്ദേഹത്തിനെ കാലിലോ മറ്റോ ആണ് കൊണ്ടതെന്നുതോന്നുന്നു. ചില അപശബ്ദങ്ങൾ ആ ഭാഗത്തുനിന്നുണ്ടായെങ്കിലും അധികം ശ്രദ്ധ കൊടുക്കാൻപോയില്ല.അതിനുപകരമായി ഒരു തേങ്ങാ നാളെ അടിച്ചേക്കാമെന്നൊരു ഗ്യാരണ്ടിമാത്രം അദ്ദേഹത്തിനുകൊടുത്തുകൊണ്ട് ഞാൻ രക്ഷപെട്ടു. ക്ഷിപ്രകോപിയാണ്. അതുകൊണ്ടു സൂക്ഷിക്കണം.

ഫേസ്‌ബുക്കിൽ സ്ഥിരമായി ഗുഡ് മോർണിംഗ് ഇടാറുള്ളവർ എല്ലാവരും വന്നിട്ടുണ്ടോ എന്നൊരു ഹാജർ എടുത്തിട്ട് ഞാൻ അല്പം വായന, പിശുക്കിയ കമെന്റ്, കൊടുക്കേണ്ട എന്നുവിചാരിച്ചാലും കൊടുത്തുപോകുന്ന ലൈക്, എന്നിവയിലേക്കുതിരിഞ്ഞു. ലൈക് ആൻഡ് കമെന്റ് മസ്റ്റ് ആണുകേട്ടോ. കൊടുത്താൽ കൊല്ലത്തും കിട്ടും, ഇല്ലെങ്കിൽ കോയമ്പത്തൂരുപോയാലും കിട്ടില്ല. അതാണ് ഗതി. ഒരുമാസം ഒരു പതിനയ്യായിരം ലൈക്കെങ്കിലും കിട്ടിയില്ലെങ്കിൽ അതിനൊരു ഗുമ്മില്ലാത്തതുകൊണ്ട് കൊടുത്തുകൊണ്ടേയിരിക്കും. എം എൽ എം കമ്പനികളുടെ ബൈനറി പ്ലാനുകൾപോലെയാണ്. ഇപ്പൊക്കിട്ടും, നാളെക്കിട്ടും… ന്നുംപറഞ്ഞു നോക്കിയിരിക്കും. ആണുങ്ങള് കമന്റും ലൈകും കൊണ്ടുപോകുകയും ചെയ്യും. 

ആഹാ ! രാവിലെതന്നെ 'എന്റെ പിറന്നാളാണ്.. എന്നെ അനുഗ്രഹിക്കണം.. നിങ്ങളുടെ ഓരോ ലൈകും, ഓരോ കമന്റും ഒരുകോടി പുണ്യമാണ് നിങ്ങൾക്ക് പ്രദാനംചെയ്യുന്നത്. അനുഗ്രഹിക്കണം' 

പ്രശസ്ത കവയിത്രി കുപ്പത്തൊട്ടി സുലോചനയാണ്.. ഇതവളുടെ സ്ഥിരം ഏർപ്പാടാ. ഒരു വർഷത്തിൽ ഒരു നൂറു പിറന്നാളെങ്കിലും വരും. എങ്കിലും കുടുത്തേക്കാം. ഞാനെഴുതുന്ന ഏതു ചവറിനും ലൈകും, തന്നാലാകുംവിധം കമന്റുംതരുന്ന കവയിത്രിയാണ്. പിണക്കണ്ടാ. 

അടുത്തപോസ്റ്റു കണ്ടു ഞാൻ ഞെട്ടിപ്പോയി. ആഷിക... പോസ്റ്റിന്റെ ടൈറ്റിൽ വായിച്ചപ്പോ, ആദ്യം അവരുടെ പ്രൊഫൈൽ ഒന്നുനോക്കാനാണ് തോന്നിയത്. തിരുവനന്തപുരം... മറ്റൊന്നും കാണാനില്ല. ഒരു സുന്ദരിയുടെ ഫോട്ടോ. ഇനി ഏതെങ്കിലും സിലുമാനടിയോ മറ്റോ ആണോ എന്നറിയാൻ ആ ഇമേജ് ഗൂഗിൾ അച്ചായന് കൊടുത്തു. അച്ചായന് വല്യ പരിചയംപോരാ. അപ്പൊ ആള് ഫേക്കല്ല, എന്നുവേണമെങ്കിൽ ഉറപ്പിക്കാം. വരുന്ന റിക്വസ്റ്റുകൾ മുഴുവനും അടപടലം സ്വീകരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ആരാ എന്താ എന്നൊന്നും നുമ്മ നോക്കാറില്ല.

വീണ്ടും ഞാൻ പോസ്റ്റിലെത്തി. സത്യത്തിൽ നല്ലതണുപ്പുണ്ടായിരുന്ന ആ കൊച്ചുവെളുപ്പാൻകാലത്തും എന്നെ വിയർത്തു. പോസ്റ്റിന്റെ ടൈറ്റിൽതന്നെ ആകർഷണീയം. 'ഒരു സ്ത്രീയുടെ സ്വയംഭോഗം' !

ഇനി ആ പോസ്റ്റുവായിക്കാതെ ഞാൻ ആണാണെന്നുപറഞ്ഞു ജീവിച്ചിട്ട് കാര്യമുണ്ടോ?  ഇന്നിപ്പോ എന്റെ ശ്വാസം എവിടാണെന്നുപോലും എനിക്കറിയാൻമേലാത്ത അവസ്ഥ. വരികളിൽനിന്നു വരികളിലേക്കു ഞാൻ എടുത്തെറിയപ്പെടുകയാണ്. അക്രമാസക്തമായവരികൾ എന്നെ വികാരവിജൃംഭിതനാക്കുന്നുണ്ടെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി. ഇത്രയും കൃത്യമായിട്ടും പച്ചയ്ക്കും ഒരു സ്ത്രീ എഴുതുമോ? പോസ്റ്റിന്റെ കൂടെത്തന്നെ സ്ത്രീയുടെ രഹസ്യഭാഗത്തിന്റെ ഒരു ഡ്രോയിങ്ങും, കൂടാതെ ഒരു സ്ത്രീ പൂർണനഗ്നയായി സ്വയംഭോഗംചെയ്യുന്ന  ചിത്രവും കൊടുത്തിട്ടുണ്ട്. പാതിവഴിക്ക് വായനനിറുത്തി ഞാൻ കമെന്റ്സിലേക്കു കടന്നു. ആഹാ.. ഇതാണ് സ്വർഗ്ഗം. യഥേഷ്ടം പുരുഷകേസരികൾ കമന്റുകളിൽ വിലസിയിട്ടുണ്ട്. ആദ്യമായി സുരതംചെയ്ത കഥകൾ മുതൽ, ആദ്യമായി സ്വയംഭോഗംചെയ്ത കഥകൾവരെ. ഈ ആണുങ്ങൾ കൂട്ടിലടച്ച പട്ടികളെപ്പോലെയാണെന്നു തോന്നിപ്പോയി. കൂടുതുറന്നുവിട്ടാൽ ഏതുമാസവും അവനു കന്നിമാസം. ഹോ.. പോസ്റ്റുവായിച്ചതിൽകൂടുതൽ വികാരം കമെന്റുവായിച്ചപ്പോൾ അനുഭവിച്ച ഞാൻ , ആ സുന്ദരിയെ ഒന്ന് പരിചയപ്പെടുവാൻതന്നെ തീരുമാനിക്കുന്നു. പ്രത്യേകിച്ച് അവർ എനിക്ക് കമെന്റോ ലൈക്കോ തന്നതായിട്ട് ഒരോർമ്മപോലുമില്ല. എങ്കിലും....... ?  ശ്രമിക്കാതിരുന്നിട്ടു കിട്ടാതിരുന്നില്ല എന്നുവേണ്ടല്ലോ ? മുട്ടുവിൻ തുറക്കപ്പെടും എന്നാണു കർത്താവുവരെ പറഞ്ഞിട്ടുള്ളത്. 'കാട്.. കറുത്ത കാട്.. മനുഷ്യനാദ്യം പിറന്നവീട്.. എന്നു വയലാർ നല്ല പച്ചയ്ക്ക് എഴുതിവെച്ചിരിക്കുന്നതുപോലെയുള്ള വല്ല കാട്ടിലോ മേട്ടിലോ എത്തപ്പെട്ടാലോ എന്നുള്ള ഒരു വിചാരവും എന്നിൽ അപ്പോൾ ഉണർന്നിരിക്കാം.

പച്ച കത്തുന്നുണ്ട്…. ഫാഗ്യം !

ഗണേശശരണം.. ശരണംഗണേശ .. മനസ്സിൽ ഉരുവിട്ടുകൊണ്ട്.. ഒരു ‘ഹായ്’ അങ്ങട് തട്ടി. ആഹാ വന്നല്ലോ വനമാല..! ‘ഹായ് ..’ 

താഴെയുള്ളത് അടുക്കും ചിട്ടയോടുംകൂടെ വായിച്ചെടുക്കേണ്ടത് നിങ്ങളുടെ കടമയാണ്. തെറ്റിപ്പോയി എന്നൊന്നും പിന്നീട് പറഞ്ഞേക്കരുത്. അല്പം ഓക്സിജൻ കൂടുതൽ കരുതിവെച്ചാൽ നിങ്ങൾക്കുകൊള്ളാം 

ആദ്യം ഞാൻ, പിന്നെ നീ എന്നരീതി.

ഹായ് , ഗുഡ് മോർണിംഗ്.. 

ഗു മോ.. 

ഒരു കാര്യം ചോദിക്കാനാണ് വന്നത്.. ഒന്നും തോന്നരുത് 

പറയൂ 

ഒരു പോസ്റ്റുകണ്ടു. 

ആ പോസ്റ്റാണോ ?

ഏതു പോസ്റ്റ് ?

അല്ല.. അത്.. 

അല്ല.. ഏത് ? 

അല്ല.. ആ .. സ്വയം.. 

അതുതന്നെ സ്വയംതൊഴിൽ.. 

അയ്യോ അല്ലല്ല. സ്വയം തൊഴിൽ ആണെങ്കിൽ ഞാനല്ല കേട്ടോ… 

ഹ ഹ ഹ .. ഞാൻ വെറുതെ പറഞ്ഞതാ.. താങ്കൾ ഉദ്ദേശിച്ച പോസ്റ്റുതന്നെ.. ന്താ പേര് ?

ഞാൻ ആഷിക 

ഓസം ... കണ്ടിരുന്നു .. ഞാൻ തിരൂരങ്ങാടി സുധാകരൻ 

അറിയാം.. വായിച്ചിട്ടുണ്ട്.. 

ഓ .. താങ്ക്യൂ 

ആ പോസ്റ്റ് ഞാൻ ഷെയർ ചെയ്തതാണ് കേട്ടോ സുധി.. 

(ന്റമ്മച്ചിയെ.. സുധി. സു  സു .. സു.. സു .. സുധി .. )

ഓ,, ഗുഡ് …. ആഷ്.. 

ആഷ്.. ???

ആഷ്നെ അറിയില്ലേ ? ഐശ്വര്യാ റായ്.. 

ഓ.. അങ്ങനെ.. പക്ഷേ  ഞാൻ.. 

അത്ര സുന്ദരിയല്ല എന്നല്ലേ ?

അല്ല.. ഊം.. കൊഴപ്പമില്ല.. 

ആനയ്ക്ക് ആനയുടെ സൗന്ദര്യത്തെക്കുറിച്ച് ധാരണയില്ല എന്നറിയില്ലേ ?

യു മീൻ .. ആനച്ചന്തം.. 

അയ്യോ.. അല്ല.. യു ആർ സിംപ്ലി ഓസം 

ഓ .. താങ്ക്യൂ.. താങ്ക്യൂ 

അതുപോട്ടെ.. പരീക്ഷിച്ചിട്ടുണ്ടോ? 

എന്ത് ? 

അല്ല.. അത് ? 

ഏത് ? 

അല്ല.. പോസ്റ്റ് ഇട്ടത്.. 

യ്യോ.. ഞാൻ വിർജിൻ ആണ് കേട്ടോ 

അപ്പൊ .. അതൊക്കെ ചെയ്താൽ വിർജിനിറ്റി നഷ്ടപ്പെടും ല്ലേ ?

നല്ല കവിതകളാണ് കേട്ടോ 

ആണോ ? താങ്ക്സ് ... ഞാൻ രാവിലെ ബുദ്ധിമുട്ടിച്ചോ? 

ഏയ്.. ഐ ആം ഫ്രീ നൗ.. 

ഓക്കേ.. അപ്പൊ പരീക്ഷിച്ചിട്ടില്ലന്നാണോ? 

നമ്മുക്ക് മറ്റുവല്ലതും സംസാരിച്ചാലോ? 

അല്ല പോസ്റ്റ് വായിച്ചപ്പോ.. 

ഇപ്പൊ എഴുതാറില്ലേ ?

ഉണ്ട്.. ദിവസം മൂന്നോ നാലോ കവിതകൾ.. അതിൽകൂടുതലില്ല... ക്വളിറ്റി പ്രശ്നം.. 

ഹോ.. അത്ഭുതം.. ! 

എന്ത് ?

ഒരു ദിവസം മൂന്നാലു കവിതകളോ.. ? സുധിയൊക്കെ കുമാരനാശാൻറേം, വള്ളത്തോളിന്റേം കാലത്ത് പിറക്കാഞ്ഞത് ഭാഗ്യം.. 

ഓ നോ .. 

അവരുടെ ഭാഗ്യം .. ന്നാണ് ഞാൻ ഉദ്ദേശിച്ചത്.. ഹി ഹി ഹി 

ഹി ഹി ഹി 

അവരൊക്കെ കവിതയെഴുത്ത് നിറുത്തി വല്ല കൂലിപ്പണിക്കും പോയേനെ..

ഓ അങ്ങനെയൊന്നുമില്ല.. രാവിലെ മൂത്രമൊഴിക്കാൻ പോവുമ്പോ ഒരു കവിത മനസ്സിൽവന്നാൽ അപ്പൊ എഴുതും .. 

അപ്പൊ ആ പറഞ്ഞതോ ?

ഏത് ? മൂത്രമൊഴിക്കലാണോ? അതൊക്കെ അതിന്റെ വഴിക്കുനടന്നോളും.. രണ്ടും ഒഴുകുകയാണല്ലോ? കവിതയുടെ ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടു മറ്റൊരുഴുക്കും ഞാൻ സമ്മതിക്കില്ല... 

ഓ ഗുഡ്. 

പിന്നെ വെളിക്കിറങ്ങാൻ പോകുമ്പോ ചെലപ്പോ കവിതവരും.. അങ്ങനെപറഞ്ഞാൽ ഏതുനേരവും ഒരു കവിത പിറക്കാം.. 

ഒത്തിരി അവാർഡുകളൊക്കെ വാങ്ങിക്കൂട്ടുന്നുണ്ടല്ലോ?

അതെ.. അതെ. ഞാൻ എഴുതിയ ‘നിത്യഗർഭിണി’ എന്ന കവിതയ്ക്കായിരുന്നു ഇത്തവണ 'കാക്കത്തൊള്ളായിരം' ഗ്രൂപ്പിന്റെ ‘തട്ടിക്കൂട്ട്’ കവിതമത്സരത്തിൽ ഒന്നാംസമ്മാനം.. ഹ ഹ ഹ .. മത്സരത്തിനായി ഒരു കവിതകൊടുക്കണം എന്ന ചിന്തയോടെയാണ് ഞാൻ അന്ന് ലാട്രിനിലേക്കു പോയത്. ടിഷ്യുപേപ്പറിലാണ് ആദ്യം കുറിച്ചത്.. പ്രസവവേദനയെക്കുറിച്ച് ചിന്തിക്കാൻപറ്റിയ അവസ്ഥയുമായിരുന്നല്ലോ? ഹ ഹ ഹ…. 

എന്തായാലും കൊള്ളാം.. നല്ല കാര്യംതന്നെ. 

അപ്പൊ.. ചെയ്തുനോക്കാറുണ്ടോ?

എന്ത് ?

ഓ.. ഒന്നും മനസ്സിലാകാത്തപോലെ.. 

ഓ അതോ.. അതെന്റെ പോസ്റ്റല്ല സുധി.. എന്റെ കൂട്ടുകാരി ഇട്ട പോസ്റ്റാണ്.. അത് ഞാൻ ഷെയർ ചെയ്തതാണ്.. 

അപ്പൊ ആദ്യം പറഞ്ഞതോ? 

അതിനോടെനിക്ക് എതിർപ്പൊന്നുമില്ല.. അവൾ ഒരു ഔട്സ്പോകെൻ ആണ് കേട്ടോ 

എന്തെങ്കിലും സഹായം.. 

അയ്യോ ഇപ്പൊ ക്യാഷ് ഒന്നുമില്ലല്ലോ ?

അതല്ല.. ഒറ്റയ്ക്ക് പറ്റില്ലെങ്കിൽ..

എന്ത്? 

പോസ്റ്റ് ..

ഹ ഹ ഹ .. അവളുണ്ടല്ലോ .. 

അല്ല ഇതിനൊക്കെ ആണുങ്ങളല്ലേ നല്ലത്.. 

ഭ് ഫ.. പന്ന നായിന്റെ മോനേ.. നിന്റെ എസ് എസ് ഞാനിന്നിട്ടു നിന്നെ നാറ്റിക്കും.. അവന്റമ്മേടെ സഹായം.. 

അപ്പൊ ആഷ് എഴുതിയതോ ? 

അതെന്റെ സൗകര്യം. എന്റെ ഫണ്ടമെന്റൽ റൈറ്റ്.. 

അപ്പൊ ആഷിന്റെ അച്ഛനുമമ്മയും കണ്ടാലോ? 

നീ എന്റെ അച്ഛനാണോ? അമ്മയാണോ ? 

അതല്ല ഞാൻ.. 

ഏതല്ല ? എന്റെ പോസ്റ്റാണ്.. ഞാനിട്ടതാണ്. എനിക്കിഷ്ടമാണ്. ദിവസവും ഞാൻ പലതവണചെയ്യാറുണ്ട്.. മതിയോ? 

ഹ ഹ ഹ ഹ 

എന്താടാ ഇളിക്കുന്നത് ?

ഒന്നുമില്ല. അത്രേം അറിഞ്ഞാ മതി.. നന്ദി 

എന്തോന്നിന് ?

അല്ല നവോത്‌ഥാനം... സ്ത്രീസമത്വം.. ന്നൊക്കെ കേൾക്കുന്നുണ്ട്.. 

അതിന് ? 

ഇതാണോ അത് എന്നറിയാൻവേണ്ടി വന്നതാ.. ഞാൻ കൃതാർത്ഥനായി. 

നീ പോടാ മൈ.............. (ഡിങ് .. ഡോങ് .. ഡിങ് .. ഡോങ്)

ഞാനെപ്പൊഴേ പോയി.. 

ഇതാണ് വിശാലമനസ്സുള്ള വിശാലാക്ഷിമാർ. ആധുനികനവോത്‌ഥാന നായികമാർ…

(കഥ കേവലം ഭാവനമാത്രം)


രചന: വേണു 'നൈമിഷിക'



0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം