Headlines
Loading...
ഋഷിശൃംഗന്റെ ഭൂതാളങ്ങൾ | കഥകൾ |  ചെറുകഥകൾ  | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഋഷിശൃംഗന്റെ ഭൂതാളങ്ങൾ | കഥകൾ | ചെറുകഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

 ഋഷിശൃംഗന്റെ ഭൂതാളങ്ങൾ

(ജെയിസൺ കെ എഴുതുന്ന നോവലിന്റെ ഒരുഭാഗം)



പിറ്റേദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ ശെന്തലുവാണ് നാലുയുവതികളുടെ ശവശരീരം കല്പിതാംകുന്നിൻറെ താഴ്വാരത്തിൽനിന്നു കണ്ടെടുത്തത്.

പൂർണ്ണനഗ്നരായ ആ യുവതികളുടെ യോനികൾ പിളർത്തപ്പെട്ടിരുന്നു. കഴുത്തിന് വലിയ മുറിവുകളുണ്ടായിരുന്നു. ആ യുവതികളിലൊരുവൾ തേനുവായിരുന്നു. പെൻതൊളിയുടെ ചുവന്ന ആത്മാവ് യുവതികളെ ആകർഷിച്ച് വധിക്കുകയായിരുന്നുവെന്ന് ദേശവാസികൾ  ഭീതിയോടെ അറിഞ്ഞു.ആ അറിവിൻറെ അകംപൊരുളിൽ പെൻതൊളിയെ ചതിച്ച സാംബിയുടെ തലമുറകളിലെ അവസാനകണ്ണി.

ചാഴി എന്ന അന്ധൻറെ ശരീരം വിറപൂണ്ട് പിടയാൻ തുടങ്ങി. അതിനീചമായിട്ടായിരിക്കാം തൻറെ വധം പെൻതൊളി നടപ്പാക്കുകയെന്ന് ആ മദ്ധ്യവയസ്ക്കൻ ചിന്തിച്ചു. കാരണം തങ്ങളുടെ വംശപരമ്പരയിലെ  കണ്ണിയാണല്ലോ സാംബി. തുടർന്ന് വന്നവരെയെല്ലാം പെൻതൊളി മൃഗീയമായി മൃതിപ്പെടുത്തിയിരുന്നു.

സാംബിയുടെ ഒറ്റിൻറെ വ്യർത്ഥമായ അഹങ്കാരങ്ങളിൽ നിന്ന് ഒരു തലമുറ തുടച്ചുനീക്കപ്പെടുന്ന ദയനീയമായ കാഴ്ചവട്ടങ്ങൾ.

ചില അസാധാരണമായ വ്യക്തിത്വങ്ങളുടെ പിറവി, സാധാരണമെന്ന് നാം കരുതി മൂല്യമിടിക്കുന്ന ദുർബലതകളിൽനിന്നുമാണ്. അവയുടെ അന്തർദാഹങ്ങളുടെ തീക്കടലിൽനിന്നു പൊന്തുന്നതിളപ്പുകൾ ഊറി സർവ്വനാശത്തിന്റെ ലാവയൊഴുകുന്നു. നാം നമ്മുടെ പ്രാപഞ്ചികമായ യാത്രകളുടെ മേളപ്പെരുക്കത്തിൽ ദീനവിലാപങ്ങളെ ചേർത്തണക്കുക. ഉന്മാദങ്ങളുടെ ശലഭച്ചിറകുകളിൽ ആർദ്രതയുടെ വിത്തുകോശങ്ങൾക്ക് തേന്മഴയാകുക. തത്വജ്ഞാനത്തിൻ്റെ അന്വേഷണായനങ്ങളിൽ കാരുണ്യത്തിന്റെ ഹിമശൈലങ്ങളിൽ പാഥേയം നീക്കിവയ്ക്കുക. നാമെന്ന നിഴലിന്റെ പൊരുത്തക്കേടുകളിൽനിന്നു വെളിച്ചത്തെ  വേർതിരിച്ചെടുക്കുക. അസന്തുലനങ്ങൾ വിപ്ലവത്തിന്റെ യാഗശാലയിൽ നിന്നടർത്തിയെടുത്ത്  സഹനത്തിന്റെ പുൽമേട്ടിൽ ഒന്നിച്ചുമേയുക.

നാം ഒരേ കൈത്തോട്ടിലൊഴുകുന്ന വ്യത്യസ്ഥതരം മാലിന്യങ്ങൾ. ഇവിടം പൂർണ്ണമായ ശുദ്ധീകരണമുണ്ടെങ്കിൽ സുഗമമായി അനന്തതയിൽ ഒഴുകാം.

സൃഷ്ടി ദുരൂഹമായ വൃഷ്ടിയാണ്. നാം നമ്മെ മെരുക്കിയെടുത്ത് കൂട്ടിച്ചേർക്കേണ്ടതായ ഒരു പരസ്പര്യത്തിൻ്റെ രസതന്ത്രം. ചില അസഹിഷ്ണുതകൾ നമ്മുടെ ജന്മത്തിന്റെ വിലപേശലുകളാണ്. ഒടുവിൽ വിധി ചുരണ്ടിയെടുക്കുന്നതുവരെമാത്രം നാം പോരാളിയാകുന്നു 'വിധി തട്ടിയെടുത്ത് കരുക്കൾനീക്കുന്ന വിജയിയായ വിലപേശലുകളിൽ ഒന്നാണ്  ചുവന്ന ആത്മാവായ പെൻതൊളി.ആ പോരാട്ടത്തിൽ തുംഗ് ദേശവാസികൾ ആയുധം മറന്നുപോകുന്നു.

നമ്മുടെ ആദിജൈവികത നാം സൃഷ്ടിക്കുന്ന സമത്വ സങ്കൽപ്പങ്ങളാണല്ലോ.

തുംഗിൽ അന്തിപ്പൊന്ന് ഉരുകിവീണുകിടന്നത് ദേശത്തെ ലജ്ജാവതിയായ നവോഢയാക്കി മാറ്റിയെങ്കിലും സന്ധ്യയുടെ അസുരഗണങ്ങൾ നിഴൽനാടകവുമായി രംഗത്ത് ആടിത്തിമിർത്തുകൊണ്ടിരിക്കെ കൽപ്പിതാംകുന്നിന്റെ താഴ്വാരത്തിൽനിന്നു കണ്ടെടുത്ത യോനിപിളർത്തപ്പെട്ട നാല് നഗ്നരായ യുവതികളുടെ ജഡം ചുമലിലേറ്റിക്കൊണ്ട്

ദേശത്തെ നാല് ശെവാഗ്യർ എന്നറിയപ്പെടുന്ന ദൃഢഗാത്രർ ശ്മശാനം ലക്ഷ്യമാക്കി നടന്നുനീങ്ങി.

ശെവാഗ്യർ ദേശത്തെ ശവംചുമട്ടുതൊഴിലാളികളാണ്. എവിടെ മൃത്യു സംഭവിച്ചുകഴിഞ്ഞാലും ആ ജഡം ചുമന്ന് ശ്മശാനത്തിലെത്തിക്കുകയും തുടർന്നുള്ള ചടങ്ങുകളിലും ഇവർ മുഖ്യപങ്ക് വഹിക്കുകയും ചെയ്തിരിക്കണം. തുംഗിലെ വരണ്ട ദാരിദ്യംമൂലം ഈ കർമ്മനൈപുണ്യതക്കുവേണ്ടിയും ദേശത്തെ മല്ലന്മാർ തമ്മിൽ സംഘർഷം ഉണ്ടാകുകയും ചിലഅവസരങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു


രചന: ജയിസൺ കെ



0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം